തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓവര്‍ടൈം പണിയെടുക്കേണ്ടി വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.
പാലക്കാട്ടെ വിജയം രാഹുലിന്റേതും ഷാഫിയുടേയും ശ്രീകണ്ഠൻ്റേയും ഉത്തരവാദിത്തം കൂട്ടുകയാണ്. മുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ആണെന്നും എ കെ ആന്റണി പറഞ്ഞു.'നമ്മള് അന്ന് പറഞ്ഞത് ശരിയായില്ലേ? രാഹുല്‍ വരുമെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വോട്ട് കൂടുമെന്നും ബിജെപിയുടെ വോട്ട് കുത്തനെ താഴെപോകുമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കാണാമെന്നും ഇവിടെ തന്നെ ഉണ്ടാവുമെന്നും ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ ഇവര്‍ എന്നെ തോല്‍പ്പിച്ചു കളഞ്ഞു.നാലിരട്ടി വോട്ട് നേടി. ചരിത്രവിജയമാണ്. ഈ വിജയം രാഹുലിന്റേതും ഷാഫിയുടേയും ശ്രീകണ്ഠന്റേയും ഉത്തരവാദിത്തം കൂട്ടുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് വരികയാണ്. രാഹുല്‍ ഓവര്‍ടൈം പണിയെടുക്കേണ്ടി വരും.
രാഹുല്‍ ഇനി ജനങ്ങള്‍ക്കൊപ്പമാണ്. നിയമസഭാ തിരഞ്ഞെടുപ്പും ശ്രദ്ധിക്കണം. പാട്ടുപാടി കുറേ വോട്ട് നേടിയ പി സി വിഷ്ണുനാഥിനും ചാമക്കാലും അഭിനന്ദനം. ചാമക്കാല ഡിപ്ലോമേറ്റാണ്. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ ഉണ്ടാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തണം', എ കെ ആന്റണി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.