തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്ഷന് വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്ഷന് കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഒരു ഗഡുപെന്‍ഷനാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്ഷന് കൈമാറും.ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്ഷന് വിതരണം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണു ക്ഷേമ പെന്ഷന് വിതരണത്തിനായി അനുവദിച്ചതെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
സാമൂഹിക സുരക്ഷാ പെന്ഷന് പദ്ധതിക്ക് ആവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്ഷന് ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രൂപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനമാണ് കണ്ടെത്തുന്നത്
കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലൈ മുതലുള്ള 400 കോടിയോളം രൂപ ഒക്ടോബര്‍ വരെ കുടിശികയുണ്ടെന്നും ധനമന്ത്രി അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.