തിരുവനന്തപുരം: കെഎസ് ആർ ടി സിക്ക് റെക്കോർഡ് ലാഭം. കഴിഞ്ഞ തിങ്കളാഴ്ചയിലെ സർവീസിനാണ് റെക്കോർഡ് ലാഭം ലഭിച്ചത്.
അരക്കോടി ലാഭം നേടിയാണ് KSRTC ചരിത്രം സൃഷ്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച 10.12 കോടി രൂപ വരുമാനം നേടി. ലോണ്‍ തിരിച്ചടവും, മറ്റ് ചെലവുകള്‍ക്കും ശേഷം 54.12 ലക്ഷം ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ ദിവസം 61 ലക്ഷം നഷ്ടമായിരുന്നു. യാത്രക്കാരുടെ എണ്ണവും കൂടിയെന്നും KSRTC അറിയിച്ചു.അതേസമയം തകരാറുകള്‍ പരിഹരിക്കാത്ത ബസുകള്‍ നിരത്തുകളില്‍ തുടർച്ചയായി അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ വാഹനത്തകരാർ പരിഹാര രജിസ്റ്റർ കെ.എസ്.ആർ.ടി.സി. നിർബന്ധിതമാക്കുന്നു.
സാങ്കേതികത്തകരാറുള്ള ബസുകള്‍ അപകടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി.കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്ത നൂറുകണക്കിന് കെ.എസ്.ആർ.ടി.സി.ബസുകളാണ് നിരത്തുകളില്‍ ഓടുന്നത്.KSRTC
അന്തർസ്സംസ്ഥാന സർവീസുകള്‍ക്കുപോലും ഇത്തരം ബസുകള്‍ നല്‍കാറുണ്ട്. ഇവ അപകടത്തില്‍പ്പെടുന്നത് പതിവാണ്. തകരാറിലായ ബസുകള്‍ ഓടിക്കാൻ നിർബന്ധിക്കുന്നത് ജീവനക്കാരും യൂണിറ്റ് അധികൃതരും തമ്മിലുള്ള തർക്കങ്ങള്‍ക്കും വഴിവയ്ക്കുന്നു.
KSRTC തകരാറുകള്‍ എന്തെല്ലാമെന്ന് കൃത്യമായി വർക്‌ഷോപ്പ് അധികൃതരെ ധരിപ്പിച്ചാലും അവ പരിഹരിക്കാറില്ലെന്നാണ് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പരാതി. ഇളകിവീഴുന്ന വാതിലുകളും തകരാറിലായ ബ്രേക്കും വൈപ്പറുമെല്ലാമായി ബസ് ഓടിക്കേണ്ടിവരുന്നതായി ഇവർ പറയുന്നു.
സ്പെയർ പാർട്സും, വർക്‌ഷോപ്പുകളില്‍ വേണ്ടത്ര സൗകര്യങ്ങളും ജീവനക്കാരും ഇല്ലാത്തതാണ് അറ്റകുറ്റപ്പണികള്‍ കൃത്യമായി നിർവഹിക്കാൻ കഴിയാത്തതിനു കാരണമായി മെക്കാനിക്കല്‍ വിഭാഗം അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
വേണ്ടവിധം അറ്റകുറ്റപ്പണി നടത്താനാകാത്തതുമൂലം പല ബസുകളും സർവീസിനിടെ വഴിയിലാകാറുണ്ട്. ഇത് വരുമാനനഷ്ടത്തിനും ഇടയാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാനാണ് പുതിയ നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.