തൃശൂര്‍ ഒല്ലൂരില്‍ 37 പവന് സ്വര്‍ണം തട്ടിയെടുത്ത് മുങ്ങിയ രണ്ട് പ്രതികളെ പശ്ചിമബംഗാളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ഒല്ലൂര്‍ പൊലീസ്.
അഞ്ചേരിയില്‍നിന്ന് സ്വര്‍ണ്ണം കവര്‍ന്ന പശ്ചിമ ബംഗാള്‍ സ്വദേശികളായ രവിശങ്കര്‍ ഭട്ടാചാര്യ, അമത് ഡോളായി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും പശ്ചിമ ബംഗാളില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.സെപ്റ്റംബര്‍ 28ന് ആയിരുന്നു സംഭവം നടക്കുന്നത്. ഒല്ലൂര്‍ അഞ്ചേരിയിലെ സ്വര്‍ണ നിര്‍മ്മാണ സ്ഥാപനത്തിലെ തൊഴിലാളികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് 37 പവനുമായി മുങ്ങുകയായിരുന്നു. ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ പശ്ചിമ ബംഗാളിലേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു.ഇതിന് പിന്നാലെയാണ് ഇന്നലെ പൊലീസ് പശ്ചിമ ബംഗാളില്‍ നിന്ന് പ്രതികളെ പിടികൂടിയത്.
തൃശ്ശൂരില്‍നിന്ന് ബസിലും കാറിലും തമിഴ്നാട്ടിലെത്തിയ ശേഷമാണ് പ്രതികള്‍ പശ്ചിമ ബംഗാളിലേക്ക് കടന്നത്. തൃശൂരിലെ മറ്റൊരു പ്രമുഖ സ്വര്‍ണ്ണപ്പണി ശാലയിലും സമാനരീതിയില്‍ മോഷണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.