തുശൂർ: തൃശൂർ കൊടകരയില്‍ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നൂലുവള്ളി സ്വദേശി അനുവിന്റെ ഭാര്യ അനൂജയാണ് ബുധനാഴ്ച വൈകുന്നേരം മരിച്ചത്.
അപകടത്തിന് ശേഷം ഏഴുമാസത്തിലധികമായി ചലനമറ്റ് കിടക്കുകയായിരുന്നു. കഴിഞ്ഞ മെയ് 14ന് കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. രാത്രി എട്ടുമണിയോടെ അനൂജയും ഭർത്താവ് അനുവും മകൻ അർജുനും കൊടകര കുഴിക്കാണിയില്‍ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് അജ്ഞാത വാഹനം മൂന്ന് പേരെയും ഇടിച്ച് തെറിപ്പിച്ച് കടന്നുപോയത്.മൂന്നിടത്തേക്കാണ് ഇരുവരും തെറിച്ചുവീണത്. അപകടത്തില്‍ സാരമായി പരിക്കേറ്റത് അനുജക്കായിരുന്നു. മൂന്ന് ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ ചിലവിട്ട് ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏഴുമാസത്തോളം ദുരിതക്കിടക്കിയിലായിരുന്ന അനുജ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇടിച്ച വാഹനം കണ്ടെത്തിയാല്‍ ലക്ഷങ്ങള്‍ കടമുള്ള അനുവിന് ഇൻഷുറൻസ് സഹായമെങ്കിലും ലഭിക്കും.
വാഹനം കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഇതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. വകടരയില്‍ ഒമ്പത് വയസുകാരി ദൃഷ്യാനയെ വാഹനമിടിച്ച് നിർത്താതെ പോയ സംഭവത്തില്‍ ഒൻപത് മാസങ്ങള്‍ക്ക് ശേഷം ഇടിച്ച കാർ കണ്ടെത്തിയിരുന്നു.
തങ്ങളെ ഇടിച്ച വാഹനവും കണ്ടെത്തുമെന്നുള്ള പ്രതീക്ഷയാണ് ഇതേ തുടർന്ന് അനുവും കുടുംബവും പങ്കുവെച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.