രസീതില്‍ കൃത്രിമം കാണിച്ച്‌ ലോഡ്ജ് ഉടമയെ കബളിപ്പിച്ചു; ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു, ജീവനക്കാരൻ അറസ്റ്റിൽ

തൃശ്ശൂർ: തൃശൂർ ഗുരുവായൂരില്‍ ലോഡ്ജ് ഉടമയെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ലോഡ്ജ് ജീവനക്കാരൻ അറസ്റ്റില്‍.

ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിസ്റ്റ് പാലയൂർ സ്വദേശി സന്ദീപ് ടി ചന്ദ്രനെ (35) ആണ് ഗുരുവായൂർ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹങ്ങള്‍ക്കും റൂമുകള്‍ക്കുമായി ലോഡ്ജില്‍ എത്തുന്നവർ അഡ്വാൻസായി നല്‍കുന്ന പണം രസീതില്‍ കൃത്രിമം കാണിച്ച്‌ പ്രതി സ്വന്തം അക്കൗണ്ടിലേക്ക് തിരിമറി നടത്തുകയായിരുന്നു. ഏകദേശം ഒന്നര ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്. ലോഡ്ജ് ഉടമയുടെ പരാതിയില്‍ ഈ മാസം ആദ്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ഗുരുവായൂർ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലെ SI കെ.ഗിരി, എഎസ്‌ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !