ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു; രണ്ട് യുവതികളെ പിടികൂടി ബിഎസ്‌എഫ്

അഗർത്തല: അനധികൃതമായി ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന രണ്ട് സ്ത്രീകളെ പിടികൂടി സുരക്ഷാ സേന. അഗർത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് യുവതികളെ പിടികൂടിയത്.

റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും അതിർത്തി സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് യുവതികളെ കണ്ടെത്തിയത്. ബംഗ്ലാദേശിലെ ശരിയത്പൂർ സ്വദേശികളായ നിലുഫ ബീഗം, ജെയ്സ്മിൻ എന്നിവരാണ് പിടിയിലായത്.

ത്രിപുരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്നതിനാണ് യുവതികള്‍ റെയില്‍വേ സ്റ്റേഷിനിലെത്തിയത്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. യുവതികളെ അഗർത്തല ജിആർപി പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.

യുവതികളോടൊപ്പം ബംഗ്ലാദേശില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പൊലീസ്. അതിർത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അഗർത്തല ജിആർപി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !