തുശൂർ: വിയ്യൂരില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ തടി ലോറിയില്‍ ഇടിച്ച് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി മരിച്ചു.
തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥി മണ്ണുത്തി വെട്ടിക്കല്‍ തനിഷ്ക്ക് വീട്ടില്‍ താജുദീന് അഹമ്മദിന്റ മകന് അഖില്‍ (22) ആണ് മരിച്ചത്. ത്യശൂര്‍ ഭാഗത്ത് നിന്നും എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലിലേക്ക് സ്കൂട്ടറില്‍ വരുമ്പോള്‍ പവര്‍ ഹൗസിന് സമീപത്തുള്ള ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് മറു വശത്ത് പാര്‍ക്ക് ചെയ്തിരുന്ന തടി ലോറിയുടെ അടിയില്‍ കുടങ്ങുകയായിരുന്നു. മാതാവ്: സൈന. സഹോദരന് : നിഖില്‍ താജുദ്ദീന്.സ്കൂട്ടർ ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ടു, ലോറിയിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം,,
0
ഞായറാഴ്ച, ഡിസംബർ 22, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.