വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം, ധര്‍ണക്കിടെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം എം കെ ചന്ദ്രന്‍ കുഴഞ്ഞുവീണ് മരിച്ചു

 തൊടുപുഴ: കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ഒളമറ്റം മലേപ്പറമ്പില്‍ എം കെ ചന്ദ്രന്‍ (58) കുഴഞ്ഞുവീണു മരിച്ചു.

വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കെതിരെ തൊടുപുഴ വൈദ്യുതി ഭവനു മുന്നില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

ഇന്നലെ പതിനൊന്നരയോടെയാണ് സംഭവം. കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെ ചന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. പാര്‍ട്ടിയുടെയും മുന്നണിയുടെയും സമരമുഖങ്ങളില്‍ നിറസാന്നിധ്യമായിരുന്നു എം കെ ചന്ദ്രന്‍.

കേരള കോണ്‍ഗ്രസ് ഒന്നായിരുന്ന സമയത്ത് 2019ല്‍ പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തതിനെതിരെ മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗം ഫിലിപ് ചേരിയിലും എം കെ ചന്ദ്രനും ചേര്‍ന്നാണ് തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !