കന്യാകുമാരി: തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ പാറയെയും ബന്ധിപ്പിക്കുന്ന കണ്ണാടി പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും
കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചിട്ട് 25 വർഷം തികയുകയാണ്. ഈ അവസരത്തില്‍ തിരുവള്ളുവർ പ്രതിമയുടെ രജതജൂബിലി പ്രത്യേകമായി ആഘോഷിക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നു .ഇതിന്റെ ഭാഗമായി ഇന്ന് (തിങ്കള്‍) മുതല്‍ 2 ദിവസത്തെ ആഘോഷ ചടങ്ങുകള്‍ നടക്കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇതില്‍ പങ്കെടുക്കും.72 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് പാലം.സംസ്ഥാന ഹൈവേ വകുപ്പാണ് 37 കോടി രൂപ ചെലവില്‍ കണ്ണാടിപ്പാലം നിർമ്മാണ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത്. പാറകള്‍ കൂടുതലുള്ള സ്ഥലമായതിനാല്‍ പ്രതികൂല കാലാവസ്ഥയില്‍ തിരുവള്ളുവർ പ്രതിമയിലേക്ക് ബോട്ട് സർവീസ് നിർത്തിവയ്‌ക്കേണ്ടി വരുന്നുണ്ട്. ഇതിനുള്ള ബദല്‍ മാർഗമായാണ് പാലം പണിയാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്
തിരുവള്ളുവർ പ്രതിമയുടെ സില്‍വർ ജൂബിലി പരിപാടിയുടെ ആദ്യ ദിനമായ ഇന്ന് കന്യാകുമാരിയിലെത്തുന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വൈകിട്ട് 4.30ന് പൂമ്പുഹാർ ബോട്ട് ജെട്ടിയിലെത്തി അവിടെ സ്ഥാപിച്ചിരിക്കുന്ന മണല്‍ ശില്‍പം സന്ദർശിക്കും. അതിനുശേഷം തിരുവള്ളുവർ വിഗ്രഹം സന്ദർശിച്ച് പുഷ്പാർച്ചന നടത്തും.തുടർന്ന് തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ പാറയെയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലവും പൂമ്പഹാർ കമ്പിനിയുടെ കരകൗശല ശാലയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. പാലം തുറക്കുന്നതോടെ വിവേകാനന്ദപ്പാറയില്‍ നിന്നു നടന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് എത്താൻ കഴിയും.മുകളിലൂടെ സന്ദർശകർ കടന്നുപോകുമ്ബോള്‍ കടലിന്റെ സൗന്ദര്യം കാണുന്ന തരത്തിലായിരിക്കും പാലം.
പ്രധാനമന്ത്രി അടുത്തിടെ വന്നു പോയതോടെ കന്യാകുമാരി വീണ്ടും ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി കന്യാകുമാരിയില്‍ ധ്യാനത്തിനെത്തിയപ്പോള്‍ വിവേകാനന്ദ സ്മാരകത്തില്‍ നിന്നു തിരുവള്ളുവർ പ്രതിമ സ്ഥാപിച്ച പാറയിലെത്താൻ താല്‍ക്കാലിക നടപ്പാലം ഒരുക്കുകയായിരുന്നു..
ഈ കണ്ണാടിപ്പാലം തുറക്കുന്നതോടെ, കന്യാകുമാരിയിലെത്തുന്ന സന്ദർശകർക്ക് തിരുവള്ളുവർ പ്രതിമയും സന്ദർശിക്കാനാകും. ഇത് വഴി ആഭ്യന്തര ടൂറിസം വൻ തോതില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018ല്‍ കേന്ദ്ര മന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണൻ കേന്ദ്ര സർക്കാരിനു മുന്നില്‍ വെച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.