ക്യാൻസർ ബാധിച്ച്‌ ചികിത്സയിലിരിക്കേ എലി കടിച്ചു: 10 വയസ്സുകാരന് ദാരുണാന്ത്യം: ആശുപത്രിക്കെതിരെ അന്വേഷണം,

ജയ്പൂർ: ക്യാൻസർ ബാധിച്ച്‌ ചികിത്സയിലായിരുന്ന 10 വയസ്സുകാരനെ എലി കടിച്ചതിന് പിന്നാലെ മരണം. ജയ്പൂരിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു.

എന്നാല്‍ എലി കടിച്ചതുകൊണ്ടല്ല കുട്ടിയുടെ മരണം സംഭവിച്ചത് എന്നാണ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വിശദീകരണം.

ആശുപത്രിയില്‍ അഡ്മിറ്റായതിന് പിന്നാലെ കുട്ടി കരയാൻ തുടങ്ങിയെന്ന് വീട്ടുകാർ പറയുന്നു. പുതപ്പ് നീക്കിയപ്പോള്‍ എലിയുടെ കടിയേറ്റ് വിരലില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നതാണ് കണ്ടതെന്ന് കുടുംബം പറഞ്ഞു. നഴ്സിനെ അറിയിച്ചതോടെ പ്രഥമ ശുശ്രൂഷ നല്‍കി. 

എലി കടിച്ചെന്ന വിവരം ലഭിച്ചയുടൻ കുട്ടിയെ ചികിത്സിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. സന്ദീപ് ജസുജ പറഞ്ഞു. ആശുപത്രി പരിസരത്ത് ശുചിത്വം ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കുട്ടിക്ക് പനിയും ന്യുമോണിയയും ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉയർന്ന അണുബാധ കാരണമാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. എലി കടിച്ചതല്ല കാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറി അംബരീഷ് കുമാർ റിപ്പോർട്ട് തേടിയിട്ടുണ്ട്. രാജസ്ഥാൻ സർക്കാർ പരാതി അന്വേഷിക്കാൻ സമിതിയെ രൂപീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !