ജയ്പൂർ: കാബേജിന്റെ ഇല കഴിച്ച 14-കാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് സംഭവം. സ്വന്തം കൃഷിയിടത്തില്‍ വിളവെടുത്ത കാബേജാണ് 14-കാരിയുടെ ജീവനെടുത്തത്.
കീടനാശിനി തളിച്ച കാബേജിന്റെ ഇലയാണ് പെണ്‍കുട്ടി കഴിച്ചത്. കുട്ടിയുടെ പിതാവ് അശ്വിനി കുമാറാണ് വീടിനോട് ചേർന്നുള്ള കൃഷിയിടത്തില്‍ പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്നത്. ഈ പറമ്പില്‍ നിന്ന് കാബേജ് ഇല പറിച്ചെടുത്ത് കഴിക്കുകയായിരുന്നു. നടന്ന് വീട്ടിലെത്തിയതോടെ ഛർദ്ദിയും ക്ഷീണവും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 27നാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മാവൻ കാബേജില്‍ കീടനാശിനി തളിച്ചിരുന്നതായി കണ്ടെത്തി. ഇതാണ് മരണത്തിലേക്ക് നയിച്ചത്. കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.