ബോയിംഗ് 737 പാസഞ്ചർ ജെറ്റ് റൺവേയെ മറികടന്ന് കടലിൽ നിന്ന് 15 മീറ്റർ മാത്രം അകലെ നിർത്തിയ ഞെട്ടിക്കുന്ന നിമിഷമാണിത്. DY430 ഫ്ലൈറ്റ് നോർവേയിലെ റോംസ്ഡാൽ പെനിൻസുലയുടെ വടക്കൻ തീരത്തുള്ള മോൾഡിലെ റൺവേയിലേക്ക് അടുക്കുന്നതും വേഗതയിൽ ലാൻഡ് ചെയ്തതിന് ശേഷം അത് തെന്നിമാറുന്നതും ഫൂട്ടേജിൽ കാണിക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഓസ്‌ലോയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് ഭയാനകമായ ലാൻഡിംഗ് നടത്തിയത്.
നിറയെ യാത്രക്കാരുമായി റണ്‍വേയില്‍ നിന്നും തെന്നിമാറി കടലിനു നേരെ പാഞ്ഞ് ബോയിംഗ് 737;
0
ശനിയാഴ്ച, ഡിസംബർ 21, 2024
നിറയെ യാത്രക്കാരുമായി ഒരു ബോയിംഗ് 737 റണ്‍വേയില്‍ നിന്നും തെന്നിമാറി പായുന്നതും, കടലില്‍ നിന്നും വെറും 15 യാര്‍ഡുകള്‍ (ഏകദേശം 14 മീറ്റര്‍) മാത്രം ദൂരെ വന്നു നിന്നതുമായ വാർത്തയാണ് വിമാന യാത്രക്കാരെ ഭീതിയാഴ്ത്തുന്നത്.
നോര്‍വ്വേയിൽ, റോംസ്ഡാല്‍ ഉപദ്വീപിന്റെ വടക്കന്‍ തീരപ്രദേശത്തുള്ള മോള്‍ഡെയിലെ ഓസ്ലോയില്‍ നിന്നും പുറപ്പെട്ട വിമാനം അതീവ ഭയാനകമായ ഒരു ലാന്‍ഡിംഗ് ആണ് നടത്തിയത്. 11 വര്‍ഷം പഴക്കമുള്ള ബോയിങ് DY 430 വിമാനം റണ്‍വെയെ സമീപിക്കുന്നതും, അതിവേഗത്തില്‍ തന്നെ റണ്‍വേയില്‍ നിന്നും തെന്നിമാറുന്നതുമായ ദൃശ്യങ്ങളാണ് ലഭ്യമായിരിക്കുന്നത്.
വെറും 45 മിനിറ്റ് മാത്രം യാത്രയുള്ള ഈ വിമാനം പക്ഷെ ഒരു മണിക്കൂര്‍ വൈകിയായിരുന്നു പുറപ്പെട്ടത്. പ്രതികൂല കാലാവസ്ഥ മൂലമായിരുന്നു വിമാനം വൈകിയത്. വിമാനത്താവളം ഏതാണ്ട് മൂന്ന് ഭാഗത്തോളം സമുദ്രത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒന്നാണ്. കനത്ത തണുപ്പില്‍ മരവിച്ചു കിടക്കുന്ന സമുദ്രത്തിലേക്ക് കൂപ്പുകുത്താന്‍ വെറും 14 മീറ്റര്‍ ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് വിമാനം നിന്നത്.
അടിയന്തിര സേവന വിഭാഗം എമർജൻസി സ്ലൈഡുകള്‍ ഉപയോഗിച്ച് വിമാനത്തില്‍ നിന്നും യാത്രക്കാരെ അതിവേഗം രക്ഷിച്ചു പുറത്തു കടത്തി. 165 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാന്‍ ഉണ്ടായ കാരണം അന്വേഷിക്കുകയാണ് അധികൃതര്‍.
മരവിപ്പിക്കുന്ന തണുപ്പ് കാരണം റണ്‍വേയില്‍ വഴുക്കല്‍ ഉണ്ടായിരുന്നതായി ഒരു നോര്‍വീജിയന്‍ വക്താവ് അറിയിച്ചു. മാത്രമല്ല, വിമാനം ഇറങ്ങുന്ന സമയം കനത്ത കാറ്റും ഉണ്ടായിരുന്നു. എന്നാല്‍, റണ്‍വേയുടെ സ്ഥിതി യഥാര്‍ത്ഥത്തില്‍ വിലയിരുത്താന്‍ ഇനിയും സമയം എടുക്കുമെന്നാണ് വിമാനത്താവളത്തിന്റെ ചുമതലയുള്ള ഏവിനോറും പോലീസും പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.