പത്തനംതിട്ട: വിഭാഗീയത രൂക്ഷമായ പത്തനംതിട്ടയില്‍ സിപിഎം ജില്ലാ സമ്മേളനത്തിന് കൊടി ഉയരുകയാണ്.
ജില്ലാ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് മുതിർന്ന നേതാക്കള്‍ ഉള്‍പ്പെടെ നീക്കം ശക്തമാക്കുമ്പോള്‍ മത്സരം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ജില്ലാ കമ്മിറ്റിയുടെ രൂപീകരണ ചർച്ചയിലും ഉള്‍പ്പടെ നേരിട്ട് പങ്കെടുക്കുമെന്നാണ് വിവരം.
ജില്ലാ സെക്രട്ടറി സ്ഥാനം ആഗ്രഹിക്കുന്ന ഒരു കൂട്ടം നേതാക്കള്‍ പത്തനംതിട്ടിയിലുണ്ട്. ഇവരില്‍ നിന്ന് ഒരാളെ മത്സരം ഒഴിവാക്കി ജില്ലാ സമ്മേളനത്തിലൂടെ തെരഞ്ഞെടുക്കുകയാണ് സംസ്ഥാന നേതൃത്തിന് മുന്നിലെ വെല്ലുവിളി. സ്ഥാനം ഒഴിയുന്ന ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് പ്രിയം അടൂരില്‍ നിന്നൊരു നേതാവിനെയാണ്.
പി.ബി. ഹർഷകുമാറും ടിഡി. ബൈജുവും പരിഗണിനയിലുണ്ട്. തിരുവല്ലയില്‍ നിന്നുള്ള മുതിർന്ന ആർ. സനല്‍കുമാറാണ് മറ്റൊരു പേര്. എന്നാല്‍ അടൂർ, തിരുവല്ല ഏരിയ നേതൃത്വങ്ങള്‍ തമ്മില്‍ തർക്കമുണ്ടായാല്‍ മുൻ എംഎല്‍എ രാജു എബ്രഹാമിനെ സെക്രട്ടറിയാക്കാമെന്നാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.
ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 30 ആം തീയതി പൊതുസമ്മേളനം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. വൈകീട്ടാണ് പൊതുസമ്മേളനമെങ്കിലും പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള ആലോചനായോഗത്തിലടക്കം പിണറായി പങ്കെടുക്കാനാണ് സാധ്യത.
ജില്ലയിലെ വിഭാഗീയത ഒഴിവാക്കാനുള്ള വെട്ടിനിരത്തല്‍ തീരുമാനത്തിനും സാധ്യതയുണ്ട്. അങ്ങനെയെങ്കിലും യുവജനമുഖങ്ങളില്‍ ആരെങ്കിലും സെക്രട്ടറിയാകാൻ വരെ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.