പമ്പ: പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായതിനെ തുടർന്ന് ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം.
തീർത്ഥാടകർ രാത്രിസമയങ്ങളിൽ പമ്പാനദിയില്‍ കുളിക്കാൻ ഇറങ്ങരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.വനത്തില്‍ ശക്തമായ മഴയുള്ളതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് നിർദ്ദേശം. മലയോരമേഖലയായ അത്തിക്കയം, പെരുനാട്, സീതത്തോട് എന്നിവിടങ്ങളില്‍ കൂടുതല്‍ അളവില്‍ മഴ ലഭിച്ചിരുന്നു.
മഴ കനത്തതിനെ തുടർന്ന് മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർക്ക് ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും തിങ്കളാഴ്ച രാവിലെയും മഴ ശക്തമായി തുടർന്നാല്‍ കാനനപാത വഴി തീർത്ഥാടകരെ കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു.
കോട്ടയത്തും മലയോര യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍ ഇല്ലിക്കല്‍ കല്ല്, മാർമല അരുവി, ഇലവീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഡിസംബർ നാലുവരെ നിരോധിച്ചു. മഴ മുന്നറിയിപ്പ് സാഹചര്യത്തിലാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.