പിന്നില്‍ നിന്ന് പാഞ്ഞ് വന്ന് കുത്തി വീഴ്ത്തി: ശബരിമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പൊലീസുകാരന് ഗുരുതര പരിക്ക്,

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്.

കണ്ണൂർ റൂറല്‍ ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സിലെ സീനിയർ സി.പി.ഒ കണ്ണൂർ പയ്യന്നൂർ കണ്ടംകാളി തലോടി വീട്ടില്‍ കെ.സത്യനാണ്(52) പരിക്കേറ്റത്. 

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. സന്നിധാനത്തെ പൊലീസ് മെസ്സില്‍ നിന്നു ഭക്ഷണം കഴിച്ച്‌ ബാരക്കിലേക്ക് മടങ്ങും വഴി പിന്നില്‍ നിന്ന് പാഞ്ഞെത്തിയ പന്നി സത്യനെ കുത്തി വീഴ്ത്തുകയായിരുന്നു.

ആക്രമണത്തില്‍ മറിഞ്ഞ് വീണതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ സത്യനെ സന്നിധാനം സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലയ്ക്ക് നാല് സ്റ്റിച്ചുകള്‍ ഇടേണ്ടിവന്ന സത്യനെ വിദഗ്ധ പരിശോധനയ്ക്കായി പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !