പത്തനംതിട്ട: പഴയ കട പൊളിച്ചു മാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് തുരക്കുന്ന ജാക്ക് ഹാമര്‍ നെഞ്ചില്‍ തുളച്ചു കയറി തൊഴിലാളി മരിച്ചു.
കൊടുമണ്‍ പുത്തന്‍കാവില്‍ ജംഗ്ഷനില്‍ കളീക്കല്‍ വീട്ടില്‍ ജെയിംസ് (60) ആണ് മരിച്ചത്. കൂടല്‍ നെടുമണ്‍കാവിലാണ് സംഭവം.വ്യാഴാഴ്ച രാവിലെ 12ന് കടയുടെ കോണ്‍ക്രീറ്റ് പൊളിക്കുന്നതിനിടയില്‍ ഒരു ഭാഗം തകര്‍ന്നു വീണു. ഇതിനൊപ്പം ജെയിംസ് താഴെ വീഴുകയും ജാക്ക് ഹാമര്‍ നെഞ്ചിലേക്ക് തുളച്ചു കയറുകയുമായിരുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കൂടല്‍ പൊലീസ് കേസെടുത്തു. ഭാര്യ: ബീന, മക്കള്‍: നേഹ, അന്ന, നിര്‍മല. മരുമക്കള്‍: ബിജോഷ്, ജിനു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.