മുംബൈ: ഹണിമൂണ്‍ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തില്‍ മരുമകന് നേരെ ഭാര്യാ പിതാവിന്റ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ 29 കാരനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയിലെ കല്യാണില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു മാസം മുൻപാണ് സാക്കി ഖോട്ടലിന്റെ മകളുമായി ഇബാദിന്റെ വിവാഹം നടന്നത്. ഇരുവരും അടുത്തവീടുകളിലാണ് താമസം. വിവാഹശേഷം ഹണിമൂണിന് കശ്മീരിലേക്ക് പോകാനായിരുന്നു ഇബാദ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഹണിമൂണിന് പോകണ്ടെന്നും മക്കയിലേക്കോ മദീനയിലേക്കോ തീർത്ഥാടനം നടത്തിയാല്‍ മതിയെന്നും ഭാര്യാപിതാവ് നിർബന്ധം പിടിച്ചു.ഇതുമായി ബന്ധപ്പെട്ട് സാക്കിയും മരുമകൻ ഇബാദും തമ്മില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തർക്കമുണ്ടായിരുന്നു. രാത്രി എട്ട് മണിയോടെ കല്യാണിലെ ലാല്‍ ചൗക്കി ഭാഗത്ത് നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഇബാദ്. ഇതിനിടെ റോഡില്‍ വെച്ചാണ് ഭാര്യ പിതാവിനെ കണ്ടത്. വാക്കേറ്റത്തിനൊടുവില്‍ കയ്യില്‍ കരുതിയ ആഡിഡ് സാക്കി മരുമകന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു.
ഇബാദ് അപകടാവസ്ഥ തരണം ചെയ്തെന്ന് ബസാർപേത്ത് പൊലീസ് പറഞ്ഞു. പ്രതിക്കായി തെരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.