അമിത വേഗതയിലെത്തിയ കാര്‍ കടകളിലേയ്ക്കും കാല്‍നട യാത്രക്കാരന് മുകളിലേയ്ക്കും പാഞ്ഞുകയറി അപകടം,;

 മുംബൈ: അമിത വേഗതയിലെത്തിയ കാറിടിച്ച്‌ കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ദാരുണമായ സംഭവം ഉണ്ടായത്.

അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കടകളിലേയ്ക്കും കാല്‍നട യാത്രികർക്കിടയിലേയ്ക്കും ഇടിച്ച്‌ കയറുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

അമിത വേഗതയിലെത്തിയ കാർ ആദ്യം കടകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അവിടെ നിന്ന് മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാല്‍നട യാത്രികന്റെ മുകളിലൂടെ വാഹനം കയറി ഇറങ്ങുന്നത്. സമീപത്തെ കടകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകട ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. ഇവർ ഓടിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !