മുംബൈ: കൊട്ടാരം പോലെ അതി മനോഹരമായ മാളിക , ബ്രിട്ടീഷ് വാസ്തു ശില്പിയായ ഫ്രെഡറിക് വില്യം സ്റ്റീവൻസിന്റെ കൈമുദ്ര പതിഞ്ഞ കെട്ടിടം - അതാണ് ഇന്ത്യയിലെ അതിമനോഹരമായ റെയില്‍വേ സ്റ്റേഷൻ .
മുംബൈയിലെ വിക്ടോറിയ ടെർമിനസ് .1996 മാർച്ചിലാണ് വിക്ടോറിയ ടെർമിനസ് ഛത്രപതി ശിവാജി ടെർമിനസ് (CST) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. 2017ല്‍ സ്റ്റേഷന്റെ പേര് വീണ്ടും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് എന്നാക്കി മാറ്റി. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സേവനം നല്‍കുന്ന റെയില്‍വേ ശൃംഖലയുടെ പ്രധാന ഭാഗമാണിത്.വിക്ടോറിയൻ കാലഘട്ടത്തിലെ ഗോഥിക് വാസ്തുവിദ്യയുടെ മാസ്റ്റർപീസാണിത്. 10 കൊല്ലം കൊണ്ടാണ് വിക്ടോറിയ ടെർമിനസ് നിർമ്മിച്ചത് . ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ പേരിലുള്ള, ഈ റെയില്‍വേ ടെർമിനലിന്റെ നിർമ്മാണം 1878-ല്‍ ആരംഭിച്ചു. 1887-ല്‍ പൂർത്തിയായി.
ഇത് രൂപകല്‍പ്പന ചെയ്തത് ബ്രിട്ടീഷ് വാസ്തുശില്പിയായ ഫ്രെഡറിക് വില്യം സ്റ്റീവൻസാണ്. വിക്ടോറിയ ടെർമിനസ് പഴയ ബോറി ബന്ദർ റെയില്‍വേ സ്റ്റേഷന് പകരമായി നിർമ്മിച്ചതാണ് .
ഇന്ന് ഇത് മുംബൈ നഗരത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.1873 ലെ ലണ്ടനിലെ സ്കോട്ടിന്റെ സെൻ്റ് പാൻക്രാസ് റെയില്‍വേ സ്റ്റേഷനുമായി ഇതിന് ഏറെ സാമ്യമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.