മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഫലം വന്നതോടെ മലപ്പുറം ജില്ലയില്‍ യുഡിഎഫിന് നേട്ടം.
രണ്ട് വാർഡുകള്‍ പിടിച്ചെടുത്തിതിന് പുറമെ ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷൻ നിലനിർത്തുകയും ചെയ്തു. മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ്, തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാർഡ് എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്തത്. ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാർഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.മലപ്പുറം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ യുഡിഎഫ് നിലനിർത്തി. യു.ഡി.എഫ് സ്ഥാനാർഥി എൻ.എം. രാജൻ 6786 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാർഥി കെ.സി ബാബുരാജ് 19694 വോട്ടുകള്‍ നേടി.
ബി.ജെ.പിയിലെ എ.പി ഉണ്ണിക്ക് 2538 വോട്ടുകളാണ് ലഭിച്ചത്. തൃക്കലങ്ങോട് ഡിവിഷനിലെ മെമ്പർ എ.പി. ഉണ്ണികൃഷണൻ മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. യുഡിഎഫ് സ്ഥാനാർഥി എ.പി ഫൈസല്‍ മോൻ 43 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാർഡും എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി ലൈല ജലീല്‍ 520 വോട്ടിനാണ് വിജയിച്ചത്.
ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാർഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാർഥി അബ്ദുറഹ്മാൻ 410 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
മരിച്ച ആളുടെ പേരിലുള്ള പെൻഷൻ തട്ടിയെടുത്ത കേസില്‍ ഉള്‍പ്പെട്ട യുഡിഎഫ് അംഗം ഹക്കിം പെരുമുക്ക് രാജിവച്ച ഒഴിവിലേക്കാണ് ആലങ്കോട് പഞ്ചായത്തിലെ പെരുമുക്കില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.