ചങ്ങരംകുളം: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നുഹ്റോദ് യൽദോ തിരുജനനത്തിൻ്റെ പ്രകാശം കരോൾ റോഡ് ഷോ ഗ്രാമത്തിന് പുതിയ കാഴ്ചയും ചരിത്രവുമായി.
ഞായറാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥനക്ക് ശേഷം പള്ളിയിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ ഡി. ജെ ലൈറ്റിൻ്റെ ദീപപ്രഭയിൽ പാപ്പ സംഘങ്ങൾ റാലിയിൽ അണി നിരന്നു.എൽ.ഇ.ഡി മുത്തുകുടകൾ , സൺഡേ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് , സൈക്കിൾ സവാരി ചെയ്യുന്ന പാപ്പ മാർ , ഇരുചക്ര വാഹനത്തിൽ സാന്ത്രക്രോസ് , ചുകപ്പ് , വെള്ളനിറത്തിലുള്ള ഹൈഡ്രജൻ ബലൂൺ ,
ക്രിസ്മസ് വസ്ത്രം അണിഞ്ഞ് നൂറിലധികം യൂത്ത് അസോസിയേഷൻ അംഗങ്ങൾ , 100 ഓളം സാന്ത്രകോസ് , ക്രിസ്മസ് തൊപ്പികൾ അണിഞ്ഞും ബലൂണുകൾ ഉയർത്തിയും വിശ്വാസികൾ , ടാബ്ലോ എന്നിവരും റോഡ് ഷോയിൽ അണിനിരന്നു
യൂത്ത് അസോസിയേഷൻ്റെ നേതൃത്വത്തിലുള്ള തംബോർ വാദ്യവും , ബാൻ്റ് സെൻ്റും വാദ്യവും റോഡ് ഷോയെ പെരുന്നാൾ ആവേശത്തിന് സമാനമാക്കി
യൂത്ത് അസോസിയേഷൻ പ്രവർത്തകർ പള്ളിയിൽ ഒരുക്കിയ വൈദ്യുത ദീപാലങ്കാരത്തോടെയുള്ള ക്രിസ്മസ് ട്രീയുടെ സ്വിച്ച് ഓൺ കർമ്മം വികാരി നിർവഹിച്ചു ട്രീ മനോഹര കാഴ്ചയായി
പള്ളിയുടെ ചരിത്രത്തിലാദ്യമായി നടത്തിയ റോഡ് ഷോയിൽ പതിനൊന്നോളം കുടുംബയൂണിറ്റിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു
പള്ളിയിലെത്തിയപ്പോൾ ക്രിസ്മസ് സന്ദേശവും യൂത്ത് അസോസിയേഷൻ ഒരുക്കിയ ക്രിസ്മസ് സമ്മാന വിതരണവും നടത്തി , കരോൾ പോസ്റ്റർ മൊബെലിൽ സാറ്റസ് ഇട്ട് 1190 വ്യൂസ് ലഭിച്ച രജ്ഞിത് രാജന് ഒന്നാം സ്ഥാനം ലഭിച്ചു. സ്നേഹവിരുന്നും ഉണ്ടായി.
ചാലിശേരിഗ്രാമം ഇന്ന് വരെ കാണാത്ത വിസ്മയ കാഴ്ചകളുടെ ഒരു പുത്തൻ അനുഭവം കരോൾ റോഡ് ഷോ ഗ്രാമത്തിന് സമ്മാനിച്ചത്. ക്രിസ്മസ് ഷോ കാണുവാൻ നാനാജാതി മതസ്ഥരായ ജനങ്ങൾ അങ്ങാടിയിലെത്തി.
ആഘോഷങ്ങൾക്ക് വികാരി ഫാബിജു മൂങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മറ്റി ,ഭക്തസംഘടന ഭാരവാഹികൾ , യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.