'പരുന്ത് കൊടുത്ത പണി'; മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 11 പേര്‍ ആശുപത്രിയില്‍

മലപ്പുറം: തിരൂർ മംഗലത്ത് കടന്നല്‍ കുത്തേറ്റ് കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു. പരുന്ത് കൊത്തിയതിനെ തുടർന്ന് കൂടിളകി വീണാണ് അപകടം ഉണ്ടായത്.

മരത്തില്‍ കൂടുകെട്ടിയ വിഷമുള്ള കടന്നലാണ് കുത്തിയത്. മംഗലം പെരുന്തിരുത്തി കൂട്ടായി കടവ് പ്രദേശത്തുള്ളവർക്കാണ് കുത്തേറ്റത്.

 കഴിഞ്ഞ ദിവസം  ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്കും ഇവരെ രക്ഷപ്പെടുത്താനെത്തിയവർക്കുമാണ് കുത്തേറ്റത്.

പരിക്കേറ്റ പെരുന്തിരുത്തി സ്വദേശികളായ പുത്തൻ പുരക്കല്‍ സന്തോഷിന്റെ മകൻ നന്ദു (എട്ട്), പുത്തൻ പുരക്കല്‍ സന്തോഷിന്റെ മകൻ ശ്രീഹരി (13), കരുവാൻ പുരക്കല്‍ സ്വപ്ന (42), പുത്തൻ പുരക്കല്‍ പ്രജേഷിന്റെ മകള്‍ ശ്രീലക്ഷ്മി (ഏഴ്), പുത്തൻ പുരക്കല്‍ സുഭാഷിന്റെ മകള്‍ സ്നേഹ (ഏഴ്), കൊളങ്കരി തൻവീർ (28), പുത്തൻ വീട്ടില്‍ താജുദ്ദീൻ (60), പുത്തൻപുരക്കല്‍ ഷൈൻ ബേബി (39), പുത്തൻ പുരക്കല്‍ വള്ളിയമ്മു

(55), മംഗലം കൂട്ടായി പാലം ചെരണ്ട രാഗേഷിന്റെ മകള്‍ സ്വാതിക് (രണ്ട്), കുട്ടായി കടവ് തൃക്കണാശ്ശേരി മോഹനൻ (67) എന്നിവർക്കാണ്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !