മലപ്പുറം: വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായി മാറിയ കാട്ടുപന്നികളുടെ പ്രതിസന്ധിയെ പരിഹരിക്കുന്നതിന് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള വട്ടംകുളം ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വേട്ട സംഘത്തിന്റെ സഹായത്തോടെ മുപ്പത്തിനാലോളം കാട്ടുപന്നികളെ കൊന്നൊടുക്കുകയായിരുന്നു.
സമീപകാലത്ത് വട്ടംകുളം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ കൃഷി നശിപ്പിക്കൽ വ്യാപകമായി കാണപ്പെട്ടിരുന്നു. നെല്ലും വാഴയും കപ്പയും ഉൾപ്പെടെയുള്ള കാർഷിക വിളകൾ വലിയ തോതിൽ നശിച്ചിരുന്നു,പെരിന്തൽമണ്ണ, പാലക്കാട്, എറണാകുളം മേഖലകളിൽ പ്രവർത്തിക്കുന്ന ബോർ ഹണ്ടേഴ്സ് സംഘത്തിലെ പ്രൊഫഷണൽ വേട്ടക്കാരായ MM സെക്കീർ ഹുസൈൻ, ദിലീപ് മേനോൻ, സംഗീത്, VC മുഹമ്മദ് ആലി, ഇല്യാസ്, ഇസ്മയിൽ, മങ്കട അസീസ് എന്നിവരുടെ നേതൃത്വത്തിൽ സലീം അയിലക്കാടിന്റെ കീഴിൽ പന്നി വേട്ട നടത്തപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങൾക്കിടയിൽ, വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രാത്രിയും പകലും നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമായി , ചെറുതും വലുതുമായ 34 കാട്ടുപന്നികളെ യാണ് വേട്ടയാടിയത് .പന്നിശല്യത്തിന് താത്ക്കാലിക പരിഹാരം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും. പന്നിശല്യം വീണ്ടും രൂക്ഷമായാൽ അവയെ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.,”
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.രാമകൃഷ്ണൻ, പഞ്ചായത് പ്രസിഡൻറ് എം. എ. നജീബ്, മുൻ പ്രസിഡൻറ് കഴുങ്കിൽ മജീദ് എന്നിവർ സ്ഥലം സന്ദർശിച്ചു . കൊല്ലപ്പെട്ട പന്നികളെ പിന്നീട് വലിയ കുഴികളെടുത്ത് കുഴിച്ചുമൂടുകയായിരുന്നു . .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.