കവറത്തി: ലക്ഷദ്വീപ് ബിജെപി യുവമോർച്ച അധ്യക്ഷനായി അഡ്വ മുഹമ്മദ് സാലിഹിനെ നിയമിച്ചു.
മുൻ അധ്യക്ഷൻ മഹദാ ഹുസൈൻ പാർട്ടി വിടുകയും എൻസിപി ശരത് പവാർ വിഭാഗത്തിൽ ചേരുകയും ചൈതതിനെ തുടർന്ന് ഇന്നലെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ കെ എൻ കാസ്മികോയ ഇറക്കിയ പ്രത്യേക ഓർഡറിലാണ് ഹൈക്കോടതി അഭിഭാഷകനും കേരള അഭിഭാഷക കൗൺസിൽ അംഗവുമായ അഡ്വ മുഹമ്മദ് സാലിഹിനെ ലക്ഷദ്വീപ് യുവമോർച്ച സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.നല്ലൊരു സംഘാടകൻ കൂടിയായ ശ്രീ മുഹമ്മദ് സാലിഹ് അമിനി ദ്വീപ് സ്വദേശിയാണ്. ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ മുൻ നിര പ്രവർത്തകനായിരുന്ന മുഹമ്മദ് സാലിഹിനെ യുവമോർച്ച അധ്യക്ഷനായി നിയമിച്ചത് ലക്ഷദ്വീപ് ബിജെപിക്ക് കരുത്തു പകരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അമിനി ദ്വീപിലെ ഒരു സാധാരണ കുടുംബാംഗമായ മുഹമ്മദ് സാലിഹ് കർണാടക സംസ്ഥാനത്തിൽ നിന്നാണ് നിയമ ബിരുദം നേടിയത്.
ലക്ഷദ്വീപിലെ പൊതു രംഗത്ത് ഇദ്ദേഹം ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്. ശ്രീ മുഹമ്മദ് സാലിഹിനെ യുവമോർച്ച അധ്യക്ഷനായി നിയമിക്കാനുള്ള പാർട്ടി അധ്യക്ഷൻറ തീരുമാനത്തെ പാർട്ടി കോർകമ്മിറ്റി അംഗങ്ങൾ എതിരില്ലാതെ അംഗീകാരിക്കുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.