ഫര്‍ണിച്ചര്‍ കടയില്‍ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് വിലയിരുത്തല്‍

 കോഴിക്കോട്: വേളം പഞ്ചായത്തിലെ പെരുവയലില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടത്തില്‍ വന്‍ നാശനഷ്ടം.

പെരുവയല്‍ അങ്ങാടിയിലെ മലനാട് വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് പുലര്‍ച്ചെയോടെ വന്‍ അഗ്നിബാധയുണ്ടായത്. 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. പേരാമ്ബ്ര മരുതേരി സ്വദേശി റഫീഖിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ വീട്ടുകാരന്‍ ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയില്‍ വിവരം അറിയിക്കുകയായിരുന്നു. നാദാപുരം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ രണ്ട് യൂണിറ്റും പേരാമ്പ്രയില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകളും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

രക്ഷാപ്രവര്‍ത്തനം മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !