സ്വത്ത് തർക്കം: സഹോദരീഭര്‍ത്താവിന്റെ ബൈക്കിന് തീയിട്ട് യുവാവിന്റെ കൊലവിളി, വീടിന്റെ വയറിങ്ങ് പൂര്‍ണമായി കത്തിനശിച്ചു,

കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച്‌ നശിപ്പിച്ചു. മുക്കം വട്ടോളിപറമ്പ് സ്വദേശിനി ശ്രീദേവിയുടെ വീട്ടിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്.

ശ്രീദേവിയുടെ മകളുടെ ഭര്‍ത്താവിന്റെ ബൈക്കാണ് കത്തിനശിച്ചത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് വീടിന്റെ വയറിങ്ങും പൂര്‍ണമായി കത്തിനശിച്ചു. ഇവരുടെ മകന്‍ ശ്രീവേഷ് ആണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ശ്രീവേഷ് കടുംകൈ ചെയ്തതെന്ന് വീട്ടുകാര്‍ പറയുന്നു.

കഴിഞ്ഞദിവസം രാത്രി 10.30 ഓടെയായിരുന്നു സംഭവം. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ശ്രീവേഷ് വര്‍ഷങ്ങളായി വീട്ടില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. രാത്രി ഏഴോടെ അമ്മയും സഹോദരിയും ഭര്‍ത്താവും താമസിക്കുന്ന വീട്ടിലെത്തി ശ്രീവേഷ് വഴക്കുണ്ടാക്കി.

 ഇയാളുടെ കൈയില്‍ ഇരുമ്പ് ദണ്ഡ് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും പുറത്തിറങ്ങിയില്ല. പിന്നാലെ, ആരും പുറത്തിറങ്ങിയില്ലെങ്കില്‍ പുറത്തുവെച്ചിരിക്കുന്ന ബൈക്ക് കത്തിക്കുമെന്നായി ഭീഷണി. 

എന്നിട്ടും വീട്ടുകാര്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ശ്രീവേഷ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീ കൊളുത്തുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. തീ കണ്ട് പുറത്തിറങ്ങി തീ കെടുത്താന്‍ നോക്കിയെങ്കിലും ശ്രീവേഷ് ടാങ്കില്‍ നിന്നും വെള്ളം വരുന്ന വാള്‍വ് പൂട്ടിയതിനാല്‍ വെള്ളം എടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ വീട്ടുകാര്‍ മുക്കം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു.

അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും ബൈക്കും വീടിന്റെ വയറിങ്ങും പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീടിന്റെ മേല്‍ക്കൂരയ്ക്കും കേടുപാടുണ്ടായിട്ടുണ്ട്. ശ്രീവേഷ് ബൈക്കിന് തീവെക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ തന്നെ മുക്കം പോലീസില്‍ വിവരം അറിയിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.

കൃത്യസമയത്ത് പോലീസ് എത്തിയിരുന്നെങ്കില്‍ ഇത്രയും നാശനഷ്ടം ഉണ്ടാവില്ലായിരുന്നുവെന്നും കുടുംബം ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !