ഇടമറുക് : കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷനും, ഈരാറ്റുപേട്ട ബ്ലോക്ക്, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പ് തുടരുന്നു.
നാളിതുവരെ 55 ഓളം കാർഷിക യന്ത്രങ്ങൾ സൗജന്യമായി റിപ്പയർ ചെയ്ത് കർഷകർക്ക് നൽകുവാനായി സാധിച്ചിട്ടുണ്ടെന്ന് ക്യാമ്പ് അതികൃതർ അറിയിച്ചു. ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ഡിസംബർ 9 ന് ആരംഭിച്ച ക്യാമ്പ് ഡിസംബർ 23 വരെയാണ് നടക്കുന്നത്. ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട നഗരസഭയിലെയും കർഷകരുടെയും കർഷക ഗ്രൂപ്പുകളുടെയും എല്ലാ ചെറുകിട കാർഷിക കാർഷിക യന്ത്രങ്ങളാണ് ഈ ക്യാമ്പിൽ അറ്റകുറ്റപ്പണി ചെയ്തെടുക്കുന്നത്.ഓരോ പഞ്ചായത്തുകളിലായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണി നടത്തിവരുന്നു അതിന്റെ ഭാഗമായി മേലുകാവ് പഞ്ചായത്തിലെ കർഷകരുടെയും, കർഷക ഗ്രൂപ്പായ ഇടമറുക് റബ്ബർ ഉൽപാദക സംഘത്തിന്റെയും കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി കാർഷിക യന്ത്രം സർവ്വം ചലിതം ഈരാറ്റുപേട്ട പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും മേലുകാവ് കൃഷിഭവനും ഇടമറുക് റബർ ഉൽപാദക സംഘവും സംയുക്തമായി സംഘടിപ്പിച്ച കാർഷിക യന്ത്രം അറ്റകുറ്റപ്പണിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജറ്റോ ജോസ് പടിഞ്ഞാറെ പീടികയിൽ നിർവഹിച്ചു.
മേലുകാവ് കൃഷി ഓഫീസർ ശ്രീ ജീസ് ലൂക്കോസ് , റബ്ബർ ഉത്പാദക സംഘം പ്രസിഡന്റ് ശ്രീ ജോസുകുട്ടി, പ്രൊജക്റ്റ് അഗ്രികൾച്ചറൽ എൻജിനീയർ ശ്രീമതി ജെസ്‌ന ഡി സിൽവ, റബ്ബർ ഉത്പാദക സംഘം മെമ്പർ ശ്രീ താഷ്കെന്റ് പൈകട എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.