കൊല്ലപ്പള്ളി: ഒട്ടേറെ നൂതന പദ്ധതികളുമായി കാനറ ബാങ്കിൻ്റെ പുതിയ ബ്രാഞ്ച് പാലാ -തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളിയിൽ അന്തീനാട് കുരിശുപള്ളിക്കു സമീപം പ്രവർത്തനമാരംഭിച്ചു. മാണി സി.കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഓയിൽ പാം ഇന്ത്യ എം ഡി. ജോൺ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ജനറൽ മാനേജർ അജയ് പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, സ്മിത ഗോപാലകൃഷ്ണൻ, പാലാ എസ്.ഐ വി.എൽ. ബിനു, വിസിബ് സെക്രട്ടറി കെ.സി. തങ്കച്ചൻ, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഷിജുപോൾ, സെക്രട്ടറി കെ.ജി.രതീഷ്, ബാങ്ക് ഡിവിഷണൽ മാനേജർ ലിൻസി പമ്പ്ളാനി,ബ്രാഞ്ച് മാനേജർ രാഹുൽ ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.