കോട്ടയം : തൊഴിൽ ചൂഷകരാകരുത് സർക്കാർ സ്ഥാപനങ്ങൾ എന്ന സുപ്രീം കോടതിയുടെ പരാമർശം സംസ്ഥാന സർക്കാരിനും ബാധകമാണെന്ന് ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ബിജുകുമാർ അഭിപ്രായപ്പെട്ടു.
ദീർഘകാലത്തേക്ക് താത്കാലിക ജീവനകാരെ നിലനിർത്തുന്ന രീതി ശരിയല്ലന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ഈ പരാമർശം വെള്ളൂർ കെ പി പി എൽ ജീവനകാരുടെ കാര്യത്തിലും ബാധകമാണ്.മൂന്ന് വർഷത്തിലധികമായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത പഴയ എച്ച് എൻ എലിൽ ഇതുവരെയായി ഒരു തൊഴിലാളിക്ക് പോലും സ്ഥിരനിയമനം നൽകിയിട്ടില്ല. മാത്രമല്ല ഇവിടെ ജോലി ചെയ്തിരുന്ന ജീവനകാർക്ക് ഗ്രാറ്റുവിറ്റി പോലുള്ള അവകാശങ്ങളും നിഷേധിക്കുന്ന സമീപനമാണ് കെ പി പി എലും സംസ്ഥാന സർക്കാരും സ്വീകരിച്ചിട്ടുള്ളത്.
ഗ്രാറ്റുവിറ്റി നൽകണമെന്ന ട്രൈബ്യൂണൽ വിധിക്കെതിരെ കെ പി പി എൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തിലെ സ്വകാര്യ കമ്പനികൾ പോലും ചെയ്യാത്ത രീതിയാണിത്.
കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി നിരീക്ഷണത്തിൻ്റെ പശ്ചാതലത്തിൽ കെ പി പി എൽ ജീവനകാരെ സ്ഥിരപ്പെടുത്താനും, സുപ്രീം കോടതിയിലെ കേസ് പിൻവലിച്ച് മുഴുവൻ തൊഴിലാളികൾക്കും അർഹതപ്പെട്ട ഗ്രാറ്റുവിറ്റി നൽകാനും സംസ്ഥാന സർക്കാർ തയ്യറാകണമെന്ന് ബിജുകുമാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.