കോട്ടയം: രണ്ടര വര്‍ഷത്തിനിടെ ഒരു കുടുംബത്തെപ്പോലും ദാരിദ്ര്യമുക്തമാക്കാന്‍ സംസ്ഥാനം ഭരിക്കുന്ന ഇടതു പക്ഷ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു.
കേരളത്തില്‍ 64,006 കുടുംബങ്ങളിലായി 1,03,099 പേര് അതിദരിദ്രരാണെന്നാണ് പിണറായി വിജയന് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. നിലവില്‍ 40,180 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന അവകാശവാദവും മുഖ്യമന്ത്രി ഉയര്‍ത്തി.എന്നാല്‍ ഏതുകാലഘട്ടത്തിലാണ് ഇതെന്ന് വ്യക്തമാക്കിയതുമില്ല. എന്നാല്‍ 2022 മാര്‍ച്ചില്‍ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ വീടു വീടാന്തരം നടന്ന് നടത്തിയ സര്‍വേയില്‍ പറയുന്നതും 64,006 കുടുംബങ്ങള്‍ അതിദരിദ്രരായി ഉണ്ടെന്നാണ്.
അതായത് രണ്ടര വര്‍ഷം പിന്നിട്ടിട്ടും ഒരു കുടുംബത്തെപ്പോലും അതിദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല എന്നാണ്. അതിനേക്കാള്‍ രസകരം, 2023 മാര്‍ച്ചില്‍ തദ്ദേശ സ്വയംഭരണവകുപ്പ് മറ്റൊരു കണക്ക് അവതരിപ്പിച്ചു. അതിദരിദ്രരായ 64,006 കുടുംബങ്ങളില്‍ 30658 കുടുംബങ്ങളെ അതി ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചുവെന്നായിരുന്നു ആ കണക്ക്.
എന്നാല്‍ ഏറ്റവും പുതിയ കണക്കു പ്രകാരം64,006 കുടുംബള് ഇപ്പൊഴും അതി ദാരിദ്ര്യത്തില്തന്നെയാണ്. എങ്കില്‍ 2023 ല്‍ മോചിപ്പിച്ച 30658 കുടുംബങ്ങള്‍ വീണ്ടും അതി ദരിദ്രരായി മാറിയെന്നു വേണം അനുമാനിക്കാന്‍!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.