കൊല്ലം: ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കേരളത്തിലെ ആദ്യ സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് പതാക ഉയരും.പിബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 450 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കരുനാഗപള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉണ്ടാകില്ല.വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന കൊല്ലത്ത് വിഭാഗീയത തെരുവിലേക്ക് ഇറങ്ങിയത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. വിഭാഗീയതയുടെ വേരറുക്കുകയാകും ഈ സമ്മേളന കാലത്തെ ലക്ഷ്യങ്ങളില്‍ ഒന്ന്.
കൂടാതെ സര്‍ക്കാരിന്റെ പ്രവർത്തനം, മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആക്ഷേപങ്ങള്‍, പി.വി അൻവറും പി.ശശിയും പിപി ദിവ്യയുംവരെ ഉള്‍പ്പെട്ട വിവാദങ്ങള്‍, തെരഞ്ഞെടുപ്പുകളിലെ പ്രകടനം തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ പ്രതിഫലിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.