ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി,

കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം. ആശുപത്രി ജീവനക്കാരും പോലീസും ഏറെനേരത്തെ ശ്രമത്തിനുശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

മട്ടന്നൂര്‍ പോലീസിനോടും ഇവര്‍ തട്ടിക്കയറി. നടി മയക്കുമരുന്ന് ലഹരിയിലായിരുന്നെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. മട്ടന്നൂര്‍ ലോഡ്ജില്‍ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് കൂടെയുള്ളവര്‍ ആസ്പത്രിയിലെത്തിച്ചത്. 

ആസ്പത്രിയില്‍ ചികിത്സ ലഭ്യമാക്കിയെങ്കിലും അവിടെയുള്ള ജീവനക്കാരുടെയും രോഗികളുടെയും നേരേ അവര്‍ തട്ടിക്കയറി. പരാക്രമം തുടര്‍ന്നതോടെ ആസ്പത്രി അധികൃതര്‍ മട്ടന്നൂര്‍ പോലീസില്‍ വിവരമറിയിച്ചു. 

താന്‍ തുടര്‍ച്ചയായി ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുവരികയാണെന്നും ആസ്പത്രിയിലെത്തിച്ചവരുടെ ഒപ്പം പോകില്ലെന്നും പോലീസിന്റെ സംരക്ഷണം ആവശ്യമാണെന്നും നടി പറഞ്ഞതായി ആസ്പത്രി ജീവനക്കാര്‍ പറഞ്ഞു.

തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷം ഇവരെ ആംബുലന്‍സില്‍ പോലീസ് അകമ്പടിയോടെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !