വീണ്ടും ബോംബ് സ്ഫോടനം: കണ്ണൂരിൽ അര്‍ദ്ധരാത്രി രണ്ട് തവണ നടുറോഡില്‍ സ്ഫോടനം; നാടൻ ബോംബെന്ന് സംശയം, പരിശോധന,,

 കണ്ണൂർ: പാനൂർ കണ്ടോത്തുംചാലില്‍ നടുറോഡില്‍ സ്ഫോടനം. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയാണ് രണ്ട് തവണ പൊട്ടിത്തെറിയുണ്ടായത്. നാടൻ ബോംബാണ് പൊട്ടിയതെന്നാണ് സംശയം.

പ്രദേശത്ത് കഴിഞ്ഞ ജൂണിലും സമാനമായ സംഭവമുണ്ടായിരുന്നു. ചെണ്ടയാട് കുനുമ്മല്‍ കണ്ടോത്തുംചാല്‍ റോഡിലാണ് പൊട്ടിത്തെറിയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പൊട്ടിത്തെറിയുണ്ടായി. ടാറിട്ട റോഡില്‍ ചെറിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.

 പാനൂർ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസ് കഷ്ണങ്ങളും നാടൻ ബോംബിന്‍റേതെന്ന് സംശയിക്കുന്ന പ്ലാസ്റ്റിക് ആവരണങ്ങളുമാണ് കണ്ടെടുത്തത്. 

രണ്ട് ദിവസം മുമ്പ് സമീപത്തെ കുന്നില്‍ പ്രദേശത്ത് നിന്നും സ്ഫോടനശബ്ദം കേട്ടിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 

കഴിഞ്ഞ ജൂണ്‍ 23നും ഇതേ റോഡില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചിരുന്നു. ഏറ് പടക്കമെന്നായിരുന്നു അന്നത്തെ കണ്ടെത്തല്‍. അതിനും മാസങ്ങള്‍ക്ക് മുമ്പ് കണ്ടോത്തുംചാലില്‍ ഒരു വീടിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞ് ആക്രമവുമുണ്ടായി. ഇതിനും പിന്നിലാരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പാനൂർ മേഖലയില്‍ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ സ്ഫോടകവസ്തു നിർമാണം നടക്കുന്നുവെന്നാണ് ആക്ഷേപം. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ തന്നെ മൂളിയാത്തോട് കഴിഞ്ഞ എപ്രിലില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !