പീരങ്കി കൊണ്ടുള്ള വെടിവെപ്പിനിടെ പിന്നിലേക്ക് തെറിച്ചുവീണു; ഗുരുതര പരിക്കേറ്റ സൈനികന് ദാരുണാന്ത്യം,

കാനീ‌ർ: സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാൻ മരിച്ചു.

ബികാനീറിലെ മഹാജൻ ഫീല്‍ഡ് ഫയറിങ് റേഞ്ചിലുണ്ടായ അപകടത്തില്‍ ഹവില്‍ദാർ ചന്ദ്ര പ്രകാശ് പട്ടേല്‍ എന്ന സൈനികനാണ് മരിച്ചത്. 31 വയസുകാരനായ അദ്ദേഹം മിർസാപൂർ സ്വദേശിയാണ്.

മൂന്ന് ദിവസം മുമ്പാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഫയറിങ് റേഞ്ചിലെ ഈസ്റ്റ് ഫീല്‍ഡില്‍ പീരങ്കി കൊണ്ട് വെടിവെയ്ക്കുന്നതിനിടെയാണ് സംഭവം. വെടിവെച്ചയുടൻ പീരങ്കി പിന്നിലേക്ക് തെറിക്കുകയും ഇതിന്റെ ആഘാതത്തില്‍ ചന്ദ്ര പ്രകാശ് പട്ടേല്‍ അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്ന ഒരു വാഹനത്തിലേക്ക് തെറിച്ച്‌ വീഴുകയുമായിരുന്നു.

വാഹനത്തിന്റെ ബോഡിയില്‍ ഇടിച്ചുള്ള വീഴ്ചയുടെ ആഘാതത്തില്‍ വാരിയെല്ലുകള്‍ക്ക് സാരമായ പരിക്കേറ്റിരുന്നു. ഉടനെ തന്നെ സൂരത്ഗർ ആർമി ആശുപത്രിയില്‍ എത്തിച്ചു.

അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു. 199 മീഡിയം ആർട്ടിലറി റെജിമെന്റ് അംഗമായ ചന്ദ്ര പ്രകാശ് പട്ടേല്‍ 13 വർഷമായി സൈന്യത്തില്‍ സേനവമനുഷ്ഠിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !