ഡബ്ലിന്‍ : പുതിയ ഡെയിലിൻ്റെ ആദ്യ സിറ്റിംഗിന് മുന്നോടിയായി നിലവിലുള്ള ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് ഔദ്യോഗികമായി ടി ഷേക്ക് സ്ഥാനം രാജിവച്ചു.
അയര്‍ലണ്ടില്‍ സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ ഉണ്ടാകുമെന്ന് സൂചനകള്‍ പുറത്ത് വരുന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 34ാം പാര്‍ലമെന്റംഗങ്ങളുടെ പ്രഥമ യോഗം ഇന്ന് ഡെയ്ലില്‍ ചേരാനിരിക്കെ സ്പീക്കറെ സംബന്ധിച്ച് ഫിനഫാള്‍ ഫിനഗേല്‍ പാര്‍ട്ടികള്‍ ധാരണയിലെത്തിയതായി സൂചന. സ്വതന്ത്ര ടി ഡി വെറോണ മര്‍ഫിയായിരിക്കും സ്പീക്കറെന്നാണ് കരുതപ്പെടുന്നത്. ഇതു സംബന്ധിച്ച് ഇരു പാര്‍ട്ടികളുടെയും പാര്‍ലമെന്ററി കമ്മിറ്റികള്‍ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്
കഴിഞ്ഞ മാസത്തെ പൊതുതിരഞ്ഞെടുപ്പിനെത്തുടർന്ന്, അയര്‍ലണ്ടില്‍ ടിഡികൾ (പാര്‍ലമെന്റ് മെമ്പര്‍മാര്‍) ഇന്ന് പാർലമെൻ്റിലെ ആദ്യ സമ്മേളനം നടത്തും. ആദ്യം അധ്യക്ഷനായുള്ള വോട്ട് ആയിരിക്കും നടക്കുക.
സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍, Ceann Comhairle, Seán Ó ഫിയർഗെയ്ൽ വീണ്ടും തിരഞ്ഞെടുപ്പിന് ശ്രമിക്കുന്നു, ഐറിഷ് പാര്‍ടി ഫിനഫാളിന്റെ സ്പീക്കറായിരുന്ന ഫിയര്‍ഗെയില്‍ ഈ തിരഞ്ഞെടുപ്പില്‍ കില്‍ഡെയര്‍ സൗത്തില്‍ നിന്നും ടി ഡിയായി തിരഞ്ഞെടുക്കപ്പെട്ടു . മൂന്നാം തവണയും സ്പീക്കറാകാനില്ലെന്ന് നേരത്തെ ഇദ്ദേഹം പറഞ്ഞിരുന്നെങ്കിലും സ്വതന്ത്രരുടെ വിലപേശല്‍ രാഷ്ട്രീയം അംഗീകരിക്കാനാകാതെ ഫിയര്‍ഗെയ്ല്‍ വീണ്ടും മത്സരിക്കാന്‍ രംഗത്തു വരികയായിരുന്നു.
എന്നാൽ അദ്ദേഹം സഹപ്രവർത്തകരായ ഫിയന്ന ഫെയ്ൽ ടിഡി ജോൺ മക്ഗിന്നസിനെതിരെയാണ് മത്സരിക്കുന്നത്, അതേസമയം അവരുടെ പാർട്ടിയും ഫൈൻ ഗെയ്ലും പിന്തുണ നല്‍കില്ല, പകരം സ്വതന്ത്ര ടിഡി വെറോണയെ പിന്തുണയ്ക്കാൻ അവർ ടിഡികളോട് അഭ്യർത്ഥിച്ചു. റീജിയണല്‍ ഗ്രൂപ്പ് ഓഫ് ഇന്‍ഡിപെന്‍ഡന്റ്‌സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മര്‍ഫിയ്ക്ക് സ്പീക്കര്‍ സ്ഥാനം നല്‍കുന്നത്. ഇക്കാര്യങ്ങള്‍ നേതാക്കളായ മാര്‍ട്ടിനും ഹാരിസും യോഗത്തില്‍ വിശദീകരിച്ചു.
സ്പീക്കര്‍ സ്ഥാനത്തേയ്ക്കനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്നലെ വൈകീട്ട് അവസാനിച്ചു. നിലവില്‍ മര്‍ഫിയുള്‍പ്പടെ നാല് പേരാണ് മല്‍സരരംഗത്തുള്ളത്. സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ അടുത്ത ഇലക്ഷനില്‍ ഓട്ടോമാറ്റിക്കായി റീ ഇലക്ട് ചെയ്യപ്പെടുമെന്ന പ്രത്യേകതയുണ്ട്. എന്നിരുന്നാലും രഹസ്യവോട്ടെടുപ്പിൽ ആർക്ക് മുന്‍തൂക്കം ലഭിക്കും എന്ന് കാര്യത്തിൽ സംശയമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.