ഇറാനില്‍ യു.എസ് എഫ് 14 ടോംകാറ്റ് യുദ്ധവിമാനം തകര്‍ന്നു

തെഹ്‌റാന്‍: ഇറാന്‍ സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു.  തെഹ്‌റാന് 770 കിലോമീറ്റര്‍ അകലെ ഫിറോസാബാദിലാണ് ദുരന്തമുണ്ടായത്.

കേണല്‍ ഹാമിദ് റിസ റന്‍ജ്ബര്‍, കേണല്‍ മനൂഷഹര്‍ പിന്‍സാദിഹ് എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. 1979ന് മുമ്പ് വാങ്ങിയ യു.എസ് നിര്‍മിത എഫ് 14 ടോംകാറ്റ് വിമാനമാണ് അപകടത്തില്‍പെട്ടത്.

ദീര്‍ഘകാലമായി തുടരുന്ന അമേരിക്കന്‍ ഉപരോധം കാരണം വിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് ലഭിക്കാതെ രാജ്യം ബുദ്ധിമുട്ടുന്നുണ്ട്. ഇറാന്‍ ഉപയോഗിക്കുന്ന പല ജെറ്റുകളും 1979ന് മുന്‍പുള്ളതാണ്.  ഇറാൻ്റെ വ്യോമസേനയ്ക്ക് 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് മുമ്പ് വാങ്ങിയ യുഎസ് നിർമ്മിത സൈനിക വിമാനങ്ങളുടെ ഒരു ശേഖരം ഉണ്ട്, ടോംകാറ്റ് എഫ്-14 അമേരിക്കൻ നിർമ്മിതമാണ്. റഷ്യൻ നിർമ്മിത മിഗ്, സുഖോയ് വിമാനങ്ങളും ഇതിലുണ്ട്. പതിറ്റാണ്ടുകളായി പാശ്ചാത്യ ഉപരോധം മൂലം സ്പെയർ പാർട്‌സ് നേടുന്നതിനും പഴകിയ വിമാനങ്ങൾ പരിപാലിക്കുന്നതിനും പ്രയാസം സൃഷ്ടിച്ചു.

2022ലും ഇറാന്റെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. അതേ വര്‍ഷം തന്നെ ഒരു യുദ്ധവിമാനം വടക്കുപടിഞ്ഞാറന്‍ നഗരമായ തബ്രിസിലെ ഒരു ഫുട്‌ബോള്‍ മൈതാനത്ത് വീണ് പൈലറ്റും ഒരു സാധാരണക്കാരനും മരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !