തെഹ്റാന്: ഇറാന് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. തെഹ്റാന് 770 കിലോമീറ്റര്‍ അകലെ ഫിറോസാബാദിലാണ് ദുരന്തമുണ്ടായത്.
കേണല്‍ ഹാമിദ് റിസ റന്‍ജ്ബര്‍, കേണല്‍ മനൂഷഹര്‍ പിന്‍സാദിഹ് എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. 1979ന് മുമ്പ് വാങ്ങിയ യു.എസ് നിര്‍മിത എഫ് 14 ടോംകാറ്റ് വിമാനമാണ് അപകടത്തില്‍പെട്ടത്.
ദീര്‍ഘകാലമായി തുടരുന്ന അമേരിക്കന്‍ ഉപരോധം കാരണം വിമാനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് ലഭിക്കാതെ രാജ്യം ബുദ്ധിമുട്ടുന്നുണ്ട്. ഇറാന് ഉപയോഗിക്കുന്ന പല ജെറ്റുകളും 1979ന് മുന്പുള്ളതാണ്. ഇറാൻ്റെ വ്യോമസേനയ്ക്ക് 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് മുമ്പ് വാങ്ങിയ യുഎസ് നിർമ്മിത സൈനിക വിമാനങ്ങളുടെ ഒരു ശേഖരം ഉണ്ട്, ടോംകാറ്റ് എഫ്-14 അമേരിക്കൻ നിർമ്മിതമാണ്. റഷ്യൻ നിർമ്മിത മിഗ്, സുഖോയ് വിമാനങ്ങളും ഇതിലുണ്ട്. പതിറ്റാണ്ടുകളായി പാശ്ചാത്യ ഉപരോധം മൂലം സ്പെയർ പാർട്സ് നേടുന്നതിനും പഴകിയ വിമാനങ്ങൾ പരിപാലിക്കുന്നതിനും പ്രയാസം സൃഷ്ടിച്ചു.
2022ലും ഇറാന്റെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. അതേ വര്‍ഷം തന്നെ ഒരു യുദ്ധവിമാനം വടക്കുപടിഞ്ഞാറന്‍ നഗരമായ തബ്രിസിലെ ഒരു ഫുട്ബോള്‍ മൈതാനത്ത് വീണ് പൈലറ്റും ഒരു സാധാരണക്കാരനും മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.