ഇടുക്കി: കുമളി സ്വദേശി അരിമണ്ണിയിൽ വിഷ്ണു പ്രിത്വിരാജ്, കട്ടപ്പനയില്‍ ബസ് കാത്ത് കസേരയില്‍ ഇരിക്കുമ്പോഴാണ് ബസ് വന്ന് ഇടിച്ചു കയറിയത്.
റിവേഴ്സ് എടുക്കാൻ ശ്രമിച്ചപ്പോൾ ബസ് മുന്നോട്ട് നീങ്ങി ബസ്റ്റാൻഡിന് അകത്തുള്ള ഇരിപ്പിടത്തിൽ ബസ് കാത്തിരുന്ന യാത്രകാരനെ ഇടിക്കുകയായിരുന്നു.
കട്ടപ്പന തൂക്കുപാലം നെടുങ്കണ്ടം റോഡിൽ ഓടുന്ന ദിയ എന്ന ബസ് ആണ് ബസ്റ്റാൻഡിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്.
സാങ്കേതിക തകരാറു മൂലം പിന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ബസ് മുന്നിലേക്ക് നീങ്ങിയതാണെന്ന് പറയുന്നത്
ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ യാത്രക്കാരനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. കാലിന്റെ മുട്ടിനാണ് വിഷ്ണുവിന് പരിക്ക് ഉണ്ടായത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.