ഉബുദ്: ബാലിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഉബുദ് മങ്കി ഫോറസ്റ്റില്‍ മരം വീണ് രണ്ട് വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മക്കാവു ഇനത്തിലുള്ള കുരങ്ങന്മാർ യഥേഷ്ടം വിഹരിക്കുന്ന ഇടമാണ് ഉബുദിലെ സേക്രട്ട് മങ്കി ഫോറസ്റ്. വിനോദ സഞ്ചാരികള്‍ക്ക് കുരങ്ങന്മാരെ അടുത്ത് കാണാനും കുരങ്ങന്മാർക്ക് ഭക്ഷണം നല്‍കാനും സൗകര്യമുള്ള ഇവിടേക്ക് നിരവധി വിനോദ സഞ്ചാരികളാണ് എത്താറുള്ളത്.സംരക്ഷിത വനമേഖലയിലെ ക്ഷേത്രങ്ങളില്‍ കുരങ്ങന്മാരുടെ താവളമാണ്. ചൊവ്വാഴ്ച നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പത്തിലേറെ സഞ്ചാരികളാണ് വൻ വൃക്ഷം നടപ്പാതയിലേക്ക് വീഴു മ്പോള്‍ ഇവിടെയുണ്ടായിരുന്നത്.
മരം വീഴുന്നത് കണ്ട് വിനോദ സഞ്ചാരികള്‍ ജീവനുംകൊണ്ട് ഓടുന്ന ദൃശ്യങ്ങളാണ് ഇതിനോടകം പുറത്ത് വന്നിട്ടുള്ളത്. ആളുകള്‍ ഭയന്ന് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാനാവും.
ഫ്രാൻസില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റവർ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിന് തൊട്ട് പിന്നാലെ തന്നെ മങ്കി ഫോറസ്റ്റില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതിനാല്‍ വലിയ രീതിയിലേക്ക് ആള്‍നാശമുണ്ടായില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഒരു ദിവസം മുൻപ് മേഖലയില്‍ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. വനിതാ വിനോദ സഞ്ചാരികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്. നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്ന സമയത്തായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
32, 42 വയസുള്ളവരാണ് അപകടത്തില്‍ മരിച്ചിട്ടുള്ളത്. പടുകൂറ്റൻ മരമാണ് വിനോദ സഞ്ചാരികള്‍ക്ക് മേലെ വീണത്. ഉന്തുവണ്ടിയില്‍ കുട്ടികള്‍ അടക്കമുള്ള വിനോദ സഞ്ചാരികള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.