ഉടുക്കി: പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍.
കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറക്ക് സമീപം കുറുസിറ്റിയിലാണ് സംഭവം. പെട്രോളിങ്ങിനിടയില്‍ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി പുത്തന്‍ പറമ്പില്‍ സുമേഷ്, സഹോദരന് സുനീഷ്, സുഹൃത്ത് ജിജോ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.ആക്രമണത്തില്‍ മുരിക്കാശേരി സി.ഐ കെ.എം സന്തോഷ്, എസ്.ഐ മധുസൂദനന്, എസ്.സി.പി. രതീഷ്, സി.പി .ഒ എല്‍ദോസ് എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. പരുക്കേറ്റ പൊലീസുദ്യോഗസ്ഥര്‍ മുരിക്കാശേരിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
മയക്കുമരുന്ന് കേസിലുള്‍പ്പെടെ പ്രതികളായവരാണ് ആക്രമിച്ചതെന്ന് പൊലീസ് വിശദമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.