ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി കാറിടിച്ച്‌ അപകടം:സ്കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം,

ഇടുക്കി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി കാർ സ്കൂട്ടറിലിടിച്ച്‌ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. കരിമണ്ണൂർ കോട്ടക്കവല നെടുമലയില്‍ ജോസഫിന്‍റെ (കുഞ്ഞേപ്പ് ) മകൻ അനീഷ് (34) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് ആറിന് ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കാഞ്ഞിരംകവലക്കു സമീപമാണ് അപകടം. ഉടനെത്തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

കാഞ്ഞിരപ്പള്ളി ചോറ്റിയിലെ ഗ്രീൻ ഡെയിൻ റിസോർട്ടിലെ ഷെഫ് ആയിരുന്നു അനീഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.

ഭാര്യ ജോസ്മി തെക്കുംഭാഗം പുരക്കല്‍ കുടുംബാംഗം. മകൻ ജോവാൻ (ഒന്നര ). മാതാവ് സെലിൻ. സഹോദരങ്ങള്‍ സിനി, നിഷ. സംസ്കാരം പിന്നീട് നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !