ഇനി ആർക്കും പ്രവേശനമില്ല: കുതിരകുത്തി മലയിലേക്കുള്ള പ്രവേശന കവാടം അടച്ച്‌ വൈദ്യുതി വകുപ്പ്

അടിമാലി: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കുതിരകുത്തി വ്യൂ പോയന്‍റിലേക്ക് പ്രവേശനം നിഷേധിച്ച്‌ വൈദ്യുതി വകുപ്പ്.

തൊട്ടിയാർ വൈദ്യുതി പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് തുടങ്ങുന്ന ഭാഗം വരെയാണ് കുതിരകുത്തി മലയിലേക്കുള്ള റോഡ് ഉള്ളത്. 

ഡാമിന്‍റെ അരികിലൂടെ വരുന്ന റോഡ് ഗേറ്റ് പണിത് വകുപ്പ് പൂർണമായി അടച്ചുപൂട്ടി. ഇതോടെ ഈ പാതയിലൂടെ നടന്നുപോലും കുതിരകുത്തി മലയിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിയായി. ദേവിയാർ പുഴക്ക് കുറുകെ ഡാം പണിയാനും പെൻസ്റ്റോക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാൻ ആവശ്യമായ വസ്തുക്കള്‍ എത്തിക്കാനുമാണ് ബോർഡ് റോഡ് നിർമിച്ചത്. 

ഇതുവരെ സഞ്ചാരികളും നാട്ടുകാരും ഈ റോഡ് ഉപയോഗിച്ചിരുന്നു. തൊട്ടിയാർ പദ്ധതി നാടിന് സമർപ്പിച്ച ശേഷമാണ് റോഡ് അടച്ച്‌ ഗേറ്റ് സ്ഥാപിച്ചത്. ഇതോടെ ഈ പ്രദേശം സഞ്ചാരികള്‍ക്ക് അന്യമായി.

പരന്നൊഴുകുന്ന പെരിയാറും ജലവൈദ്യുതി നിലയങ്ങളും കൊച്ചിയിലെ അമ്പലമുകള്‍വരെ ഭാഗങ്ങളും കുതിരകുത്തിയിലെത്തിയാല്‍ കാണാം.

 കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വാളറ പത്താംമൈലില്‍നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാല്‍ കുതിരകുത്തിയിലെത്താം. സമീപത്ത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രവും സ്ഥിതിചെയ്യുന്നു. ആദിവാസി ഗോത്രാചാരപ്രകാരം ഉത്സവം നടക്കുന്നുണ്ട്.

കാട്ടമ്പലം എന്നറിയപ്പെടുന്ന ഇവിടെ നൂറുകണക്കിന് വിശ്വാസികളാണ് എത്തുന്നത്. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപമാണ് കുതിരകുത്തി. ദേവിയാർ പുഴയും കുതിരകുത്തിയുടെ ഭാഗമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !