ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറില്‍ വാഹനമിടിച്ച് റോഡില്‍ കിടന്ന കേഴമാൻ വനംവകുപ്പിൻറെ അനാസ്ഥമൂലം ചത്തു.
നാട്ടുകാർ വിവരമറിയിച്ചിട്ടും രണ്ടുമണിക്കൂർ വൈകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡില്‍ വിനോദസഞ്ചാരികളുമായി പോയ വാഹനമിടിച്ചാണ് കേഴമാന് പരിക്കേറ്റത്. സംഭവം നാട്ടുകാർ ഉടൻ തന്നെ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വള്ളക്കടവ് വനംവകുപ്പ് ഓഫീസില്‍ വിവരമറിയിച്ചു. എന്നാല്‍ എരുമേലി റേഞ്ചിന് കീഴില്‍പ്പെടുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും മുറിഞ്ഞപുഴ സെക്ഷൻ ഓഫീസില്‍ ബന്ധപ്പെടാനുമായിരുന്നു മറുപടി.
അതിർത്തി തർക്കത്തില്‍ കേഴമാന്റെ ജീവൻ നഷ്ടപ്പെടുമെന്ന് മനസിലായ നാട്ടുകാർ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ചികിത്സയ്ക്കായി തേക്കടിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കേഴമാൻ ചത്തത്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.