ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുൻ റിമാൻഡില്‍.
നാമ്പുള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് നടനെ റിമാൻഡില്‍ വിട്ടിരിക്കുന്നത്. ചഞ്ചല്‍ഗുഡ ജയിലിലാണ് നടനെ പാർപ്പിക്കുക. എന്നാല്‍, കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടന്‍റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണ്. ഹൈക്കോടതി തീരുമാനത്തിന് ശേഷമേ നടനെ ജയിലിലേക്ക് മാറ്റുകയള്ളൂ.എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ഇന്ന് ജൂബിലി ഹില്‍സിലെ വസതയില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് അല്ലു കയർത്തിരുന്നു.
നടനെതിരെ മനഃപൂർവമുള്ള നരഹത്യ ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അല്ലു അർജുനു പുറമെ അദ്ദേഹത്തിന്‍റെ സുരക്ഷാ സംഘം, തീയേറ്റർ മാനേജ്മെന്‍റ് എന്നിവർക്കെതിരെയും ഇതേ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ പ്രീമിയർ ഷോക്ക് രാത്രി 11ന് എത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ദില്‍ഷുക്നഗർ സ്വദേശിനി രേവതി (35) ഈ തിരക്കില്‍പെട്ട് മരിക്കുകയായിരുന്നു. ഭർത്താവ് ഭാസ്കറിനും രണ്ടു മക്കള്‍ക്കുമൊപ്പമാണ് രേവതി തിയറ്ററിലെത്തിയിരുന്നത്.
രേവതിയുടെ കുടുംബത്തിന് എല്ലാ പിന്തണയും നല്‍കുമെന്നും 25 ലക്ഷംരൂപ സഹായമായി നല്‍കുമെന്നും അല്ലു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രേവതിയുടെ ഭർത്താവ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഈമാസം അഞ്ചിന് പരാതി നല്‍കി. കേസെടുത്ത പൊലീസ് എട്ടിന് തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തു.
നടൻ തിയറ്ററില്‍ വരുന്നതിനു മുന്നോടിയായി മുന്നറിയിപ്പൊന്നും നല്‍കിയിരുന്നില്ലെന്നും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തിയില്ലെന്നും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു.
വലിയ തേതില്‍ ആളുകള്‍ എത്തിയപ്പോള്‍ തിരക്ക് നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും തിയേറ്റർ മാനേജ്മെന്‍റ് സ്വീകരിച്ചില്ല. നിരുത്തവാദപരമായ സമീപനമാണ് അല്ലുവിന്‍റെയും തിയേറ്റർ ഉടമയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.