അഹമ്മദാബാദ്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ സംഭവമുണ്ടായത്.
വാഹനം ഓടിക്കുകയായിരുന്ന ദീപക് പട്ടേല്‍ (42) ആണ് മരിച്ചത്. കാറില്‍ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഉദ്ന മഗ്ദല്ല റോഡിലാണ് അപകടമുണ്ടായത്. തീപിടുത്തമുണ്ടായി അല്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ വാഹനത്തില്‍ പൊട്ടിത്തെറിയുണ്ടായി. അഗ്നിശമന സേനയുള്‍പ്പെടെ സ്ഥലത്തെത്തിയെങ്കിലും യുവാവിനെ വാഹനത്തില്‍ നിന്ന് രക്ഷിക്കാൻ സാധിച്ചില്ല.കാറില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാലെ പുക ഉയർന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ തന്നെ യുവാവ് ബോധരഹിതനാവുകയും ചെയ്തു. തീ ശക്തമായിരുന്നതിനാല്‍ ദീപകിനെ പുറത്തെടുക്കാൻ സാധിച്ചില്ല. പിന്നീട് അഗ്നിശമന സേന ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അപ്പോഴേക്കും കാർ ഏതാണ്ട് പൂർണമായി കത്തി നശിച്ചിരുന്നു. കാറിലുണ്ടായ ഷോർട്ട് സർക്യൂട്ടോ അല്ലെങ്കില്‍ വാഹനത്തിന്റെ സാങ്കേതിക തകരാറുകളോ ആയിരിക്കാം തീപിടുത്തത്തിന് കാരണമായതെന്നാണ് അനുമാനം. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സൂറത്തിലെ അഭവ സ്വദേശിയാണ് മരിച്ച ദീപക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.