അഹമ്മദാബാദ്: കാമുകൻ ഫോട്ടോ അയച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയായ രാധാ ഠാക്കൂർ (27) ആണ് മരിച്ചത്.
വിവാഹിതയായ യുവതി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരാളുമായി അടുപ്പം സ്ഥാപിച്ചത് എന്നാണ് വിവരം. എന്നാല്‍, ഇയാളെ കുറിച്ച് യുവതിയുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിവില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.ഭർത്താവുമായി പിണങ്ങിയ യുവതി പാലൻപുരില്‍ സഹോദരിക്കൊപ്പമായിരുന്നു താമസം. ഇവർ ഇവിടെ ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് യുവതിയുടെ അപ്രതീക്ഷിത മരണം. കാമുകനോട് ക്ഷമ ചോദിക്കുന്ന വീഡിയോ റെക്കോഡ് ചെയ്ത ശേഷമാണ് യുവതി ജീവനൊടുക്കിയത്.
'എന്റെ സഹോദരി ഒരു ബ്യൂട്ടിപാർലർ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിവുപോലെ അവള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. അത്താഴം കഴിച്ച് ഞങ്ങള്‍ ഉറങ്ങാൻ പോയി. പിറ്റേന്ന് രാവിലെ ഞങ്ങള്‍ അവളെ മരിച്ച നിലയില്‍ കണ്ടെത്തി.
ഞങ്ങള്‍ അവളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അവള്‍ റെക്കോർഡ് ചെയ്‌ത വിഡിയോകള്‍ കണ്ടെത്തി. ഞങ്ങള്‍ എല്ലാം പൊലീസിനു കൈമാറി. അവള്‍ സംസാരിക്കുന്ന ആളെയാണ് ഞങ്ങള്‍ സംശയിക്കുന്നത്''- രാധയുടെ സഹോദരി അല്‍ക്ക പറഞ്ഞു. അജ്ഞാതനായ ഇയാളെ അറിയില്ലെന്ന് കാണിച്ചാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.
യുവതി ആത്മഹത്യ ചെയ്‌തതിന്റെ കാരണവും വിഡിയോയില്‍ മാപ്പ് പറഞ്ഞതിന്റെ കാരണവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. റെക്കോർഡ് ചെയ്ത വിഡിയോ സന്ദേശത്തില്‍ രാധ കാമുകനോട് ഒരു ഫോട്ടോ ആവശ്യപ്പെടുന്നത് കേള്‍ക്കാം.
എന്നാല്‍ അയാള്‍ ഫോട്ടോ അയച്ചിട്ടില്ല. റെക്കോർഡ് ചെയ്ത കോളില്‍ ഏഴു മണിക്ക് ഫോട്ടോ കിട്ടിയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നോക്കൂവെന്നാണ് രാധ പറയുന്നത്.
'എന്നോട് ക്ഷമിക്കൂ. നിങ്ങളോട് ചോദിക്കാതെ ഞാൻ ഒരു തെറ്റായ നടപടിയാണ് ചെയ്യുന്നത്, സങ്കടപ്പെടരുത്. സന്തോഷമായി ജീവിക്കുക. ജീവിതം ആസ്വദിച്ച് വിവാഹം കഴിക്കുക. ഞാൻ ആത്മഹത്യ ചെയ്തുവെന്ന് കരുതരുത്.
ഞാൻ കൈകൂപ്പി ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ക്ക് സന്തോഷമുണ്ടെങ്കില്‍, എന്റെ ആത്മാവിന് സമാധാനം ലഭിക്കും'' - രാധ അവസാനമായി റെക്കോർഡ് ചെയ്ത വിഡിയോയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.