സംശയകരമായ സാഹചര്യത്തിൽ അതിഥി തൊഴിലാളികള്‍; പിടികൂടിയപ്പോള്‍ 42 കിലോ കഞ്ചാവ് കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട

കൊച്ചി: കൊച്ചിയില്‍ വീണ്ടും ലഹരിവേട്ട. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എറണാകുളത്ത് രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 42 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് പശ്ചിമ ബംഗാള്‍ സ്വദേശികളായ 6 പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.

എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ടാക്സി സ്റ്റാൻഡില്‍ നിന്നാണ് 36 കിലോഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശികളായ നാലുപേർ പിടിയിലായത്. സമിൻ ഷെയ്ക്ക്, മിഥുൻ, സജീബ് മണ്ഡല്‍, ഹബീബുല്‍ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. 

ഒഡീഷയില്‍ നിന്നും നിന്നും കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് കേരളത്തില്‍ വലിയ വിലയ്ക്ക് വില്‍പ്പന നടത്തിവരികയായിരുന്നു പ്രതികളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എം.മജു, എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ പി.ശ്രീരാജ് എന്നിവരുടെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്.

പ്രവന്‍റീവ് ഓഫീസർമാരായ ബസന്തകുമാർ, പ്രതീഷ്, ശ്രീകുമാർ, സുനില്‍, സിവില്‍ എക്സൈസ് ഓഫീസർ ശ്രീജിത്ത് എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !