കൊച്ചിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, ഒരു സ്ത്രീ ഗുരുതരാവസ്ഥയിൽ,

എറണാകുളം: എറണാകുളത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.എറണാകുലം അങ്കമാലിയില്‍ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ട്രാവലര്‍ ഡ്രൈവര്‍ മരിച്ചത്.

പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്. 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലിയില്‍ വെച്ചാണ് അപകടമുണ്ടായത്. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ട്രാവലറിന്‍റെ ഡ്രൈവറായ അബ്ദുല്‍ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ട്രാവലിന്‍റെ പകുതിയാളം ഭാഗം പൂര്‍ണമായും തകര്‍ന്നു.

അങ്കമാലിയില്‍ നിന്ന് കാലടിയിലേക്ക് പോകുന്ന വഴിയിലെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ഈ വളവിലെ റോഡ് നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഇരു വാഹനത്തിന്‍റെയും ഡ്രൈവര്‍മാര്‍ ഉറങ്ങിയിട്ടില്ലെന്നുമാണ് വിവരം. കാറ്ററിങ് സ്ഥാപനം നടത്തുന്ന പാലക്കാട് സ്വദേശികളായ സ്ത്രീകള്‍ പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് ട്രാവലറില്‍ തിരിച്ച്‌ വരുന്നതിനിടെയാണ് അപകടമുണ്ടായത്.

തടി ലോറി അങ്കമാലിയില്‍ നിന്ന് കാലടിയിലേക്ക് പോവുകയായിരുന്നു. വളവിലെ പ്രശ്നം കാരണം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !