സര്‍ക്കാരിന് തിരിച്ചടി; എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി,

കൊച്ചി: നഗരസഭ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം നിയമവിരുദ്ധമെന്ന് വിലയിരുത്തിയ ഹൈക്കോടതി ഈ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാര്‍ഡ് വിഭജന ഉത്തരവ് റദ്ദാക്കി.

കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

വാര്‍ഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് കാണിച്ച് മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 2011ലെ സെന്‍സെസ് അടിസ്ഥാനമാക്കിയാണ് 2015ല്‍ വാര്‍ഡ് വിഭജിച്ചത്. 

ഇതിന് ശേഷം വാര്‍ഡ് വിഭജനം നടത്തണമെങ്കില്‍ പുതിയ സെന്‍സെസ് വേണമെന്നാണ് ഹര്‍ജിക്കാര്‍ പറഞ്ഞത്. പുതിയ സെന്‍സെസ് ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് വാര്‍ഡ് വിഭജനം നിയമവിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച് കൊണ്ട് ആണ് ഹൈക്കോടതി ഉത്തരവ്.

നിലവിലെ വാര്‍ഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ മുന്‍സിപ്പല്‍ നിയമത്തിന്റെ ഭേദഗതിയിലൂടെ വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കവും നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. വാര്‍ഡ് വിഭജനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !